തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബസുകള്‍ ഏപ്രില്‍ പതിനൊന്നിന് സര്‍വീസ് ആരംഭിക്കും. ഇതിനായുള്ള ബുക്കിംഗ് ഇന്ന് വൈകിട്ട് അഞ്ച് മണിമുതല്‍ ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 100 യാത്രക്കാര്‍ക്ക് വമ്ബന്‍ ഓഫറുകളാണ് കെ എസ് ആര്‍ ടി സി ഒരുക്കിയിരിക്കുന്നത്. കെ എസ് ആര്‍ ടി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സിഫ്റ്റ് ബസുകളുടെ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. റിസര്‍വ്വേഷന്‍ 7 (വ്യാഴാഴ്ച) വൈകിട്ട് 5 മണി മുതല്‍
കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്ബനിയായ കെഎസ്ആര്‍ടിസി- സിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ബസുകളുടെ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 11 ന് വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെ ബസുകള്‍ സര്‍വ്വീസ് ആരംഭിക്കും. കെഎസ്ആര്‍ടിസി- സിഫ്റ്റ് ബസിന്റെ സീറ്റ് ബുക്കിംഗ് ഏപ്രില്‍ 7 വൈകിട്ട് 5 മണി മുതല്‍ ആരംഭിക്കും. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും.തല്‍ക്കാല്‍ ടിക്കറ്റുകളും, അഡീഷണല്‍ സര്‍വ്വീസ് ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമായിരിക്കും.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫര്‍
തിരുവനന്തപുരം – ബാംഗ്ലൂര്‍ റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ മുഖേന www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇത്തരത്തില്‍ നല്‍കിയ റിട്ടേണ്‍ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോ?ഗിക്കാനുള്ള സൗകര്യവും ലഭിക്കും.
ഏപ്രില്‍ ഏഴ് 5 മണിക്ക് റിസര്‍വ്വേഷന്‍ ആരംഭിക്കുന്ന നാല് ഗജരാജ സ്ലിപ്പര്‍ നിന്നുള്ള ഓരോ യാത്രക്കാര്‍ക്കാകും ഈ ആനുകൂല്യം ലഭ്യമാകുക.* തുടര്‍ന്ന് ഓരോ ദിവസവും ഏപ്രില്‍ 30 വരെ പുതിയ സര്‍വ്വീസുകള്‍ ഇടുന്ന മുറക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇത്തരത്തില്‍ ഏപ്രില്‍ മാസത്തില്‍ ഓരോ ദിവസവും കൂടുതല്‍ സര്‍വീസുകള്‍ ഓരോ ദിവസവും ഓണ്‍ലൈനില്‍ നല്‍കുകയും ഏപ്രില്‍ 30ാം തീയതിയോടെ ഇത്തരത്തില്‍ 100 ബസുകളുടെ റിസര്‍വേഷന്‍ ലഭ്യമാവുകയും ചെയ്യും.
ഈ ബസുകളില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും. ഇത്തരത്തില്‍ ആകെ 100 പേര്‍ക്കാണ് ഉദ്ഘാടന ആനുകൂല്യം ലഭിക്കുക. ഇത് കൂടാതെ തിരഞ്ഞെടുത്ത റൂട്ടുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 30% വരെ ടിക്കറ്റ് നിരക്കില്‍ ഇളവും അനുവദിക്കും.
എ.സി സ്ലീപ്പര്‍ സര്‍വ്വീസുകളും ടിക്കറ്റ് നിരക്കും
തിരുവനന്തപുരം – ബാംഗ്ലൂര്‍ (വൈകുന്നരം 6 മണിക്ക്, നാഗര്‍കോവില്‍- തിരുനല്‍വേലി, ഡിന്‍ഡിഗല്‍, നാമക്കല്‍- വഴി ബാംഗ്ലൂര്‍,- ടിക്കറ്റ് നിരക്ക്: 1571 രൂപ)
തിരികെ ബാംഗ്ലൂര്‍- തിരുവനന്തപുരം ( വൈകുന്നേരം 6 മണിക്ക്, നാമക്കല്‍- ഡിന്‍ഡി?ഗല്‍- തിരുനല്‍വേലി- നാ?ഗര്‍കോവില്‍- തിരുവനന്തപുരം,ടിക്കറ്റ് നിരക്ക്: -1728 രൂപ)
തിരുവനന്തപുരം- ബാംഗ്ലൂര്‍ ( വൈകുന്നേരം 5.30 മണിക്ക്, ആലപ്പുഴ- വൈറ്റില- തൃശ്ശൂര്‍- കോയമ്ബത്തൂര്‍- സേലം വഴി- ടിക്കറ്റ് നിരക്ക്:1376 രൂപ ( 30% കുറഞ്ഞ നിരക്ക്)
തിരികെ ബാംഗ്ലൂര്‍- തിരുവനന്തപുരം ( വൈകുന്നേരം 5 മണിക്ക്, സേലം, കോയമ്ബത്തൂര്‍, തൃശ്ശൂര്‍- വൈറ്റില, ആലപ്പുഴ വഴി -ടിക്കറ്റ് നിരക്ക്: 2156 രൂപ)
എറണാകുളം- ബാംഗ്ലൂര്‍ ( രാത്രി 8 മണിക്ക്, തൃശ്ശൂര്‍- കോയമ്ബത്തൂര്‍- സേലം വഴി- ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്‌ക്കൗണ്ട്)
തിരികെ ബാംഗ്ലൂര്‍ – എറണാകുളം (രാത്രി 8 മണിക്ക് , സേലം, കോയമ്ബത്തൂര്‍ , തൃശ്ശൂര്‍ വഴി- ടിക്കറ്റ് നിരക്ക്: 1552 രൂപ)
എറണാകുളം – ബാംഗ്ലൂര്‍ ( രാത്രി 9 മണിക്ക്, തൃശ്ശൂര്‍- കോയമ്ബത്തൂര്‍- സേലം വഴി-ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്‌ക്കൗണ്ട്)
തിരികെ എറണാകുളം – ബാംഗ്ലൂര്‍ (രാത്രി 9 മണിക്ക് , സേലം, കോയമ്ബത്തൂര്‍ , തൃശ്ശൂര്‍ വഴി -ടിക്കറ്റ് നിരക്ക്:1552 രൂപ)
എ.സി സെമി സ്ലീപ്പര്‍ ബസുകള്‍
പത്തനംതിട്ട – ബാംഗ്ലൂര്‍ ( വൈകുന്നേരം 5,30 മണി, കോട്ടയം- തൃശ്ശൂര്‍- കോയമ്ബത്തൂര്‍- സേലം വഴി -ടിക്കറ്റ് നിരക്ക്: 1251 രൂപ)
തിരികെ ബാംഗ്ലൂര്‍ -പത്തനംതിട്ട ( രാത്രി 7.30 മണി, സേലം, പാലക്കാട്, തൃശ്ശൂര്‍- കോട്ടയം വഴി- ടിക്കറ്റ് നിരക്ക്: 1376 രൂപ)
കോട്ടയം- ബാംഗ്ലൂര്‍ ( വൈകുന്നേരം – 5.30 മണി, തൃശ്ശൂര്‍- പെരിന്തല്‍മണ്ണ- നിലമ്ബൂര്‍- ഗൂഡല്ലൂര്‍- മൈസൂര്‍ വഴി – ടിക്കറ്റ് നിരക്ക്: 993 രൂപ )
തിരികെ ബാംഗ്ലൂര്‍ – കോട്ടയം ( വൈകിട്ട് 3.45 മണി, മൈസൂര്‍ – ഗൂഡല്ലൂര്‍ – നിലമ്ബൂര്‍ വഴി ടിക്കറ്റ് നിരക്ക്: 1093 രൂപ)
കോഴിക്കോട് – ബാംഗ്ലൂര്‍ (രാവിലെ 8.30 മണി, സുല്‍ത്താന്‍ ബത്തേരി – മൈസൂര്‍ വഴി ടിക്കറ്റ് നിരക്ക്: 703 രൂപ)
കോഴിക്കോട്- ബാംഗ്ലൂര്‍ (ഉച്ചയ്ക്ക് 12 മണി, ബത്തേരി, മൈസൂര്‍ വഴി ടിക്കറ്റ് നിരക്ക്:- 703 രൂപ)
കോഴിക്കോട്- ബാംഗ്ലൂര്‍ ( വൈകുന്നേരം 7 മണി, മാനന്തവാടി , മൈസൂര്‍ വഴി ടിക്കറ്റ് നിരക്ക്: 771 രൂപ)
കോഴിക്കോട്- ബാംഗ്ലൂര്‍ ( രാത്രി 10 മണി, മാനന്തവാടി, മൈസൂര്‍ വഴി ടിക്കറ്റ് നിരക്ക്:- 771 രൂപ)
തിരികെയുള്ള സര്‍വ്വീസുകള്‍
സുല്‍ത്താന്‍ ബത്തേരി വഴി, ഉച്ചയ്ക്ക് 12 മണി ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 10.30 മണി ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 11.45 ടിക്കറ്റ് നിരക്ക്:848 രൂപ, മാനന്തവാടി വഴി രാത്രി 8.30 മണി ടിക്കറ്റ് നിരക്ക്: 848 രൂപ
നോണ്‍ എ.സി ഡീലക്‌സ് ബസുകള്‍
കണ്ണൂര്‍- തിരുവനന്തപുരം ( വൈകുന്നേരം 5.45 മണി, കോഴിക്കോട്- തൃശ്ശൂര്‍- വൈറ്റില- ആലപ്പുഴ- ബൈപ്പാസ് വഴി ടിക്കറ്റ് നിരക്ക്:- 701 രൂപ)
തിരികെ തിരുവനന്തപുരം- കണ്ണൂര്‍ ( വൈകുന്നേരം 7 മണി, ആലപ്പുഴ- വൈറ്റില- തൃശ്ശൂര്‍ – കോഴിക്കോട് ടിക്കറ്റ് നിരക്ക്: 701 രൂപ )
മാനന്തവാടി- തിരുവനന്തപുരം (വൈകുന്നേരം 5 മണി, കോഴിക്കോട്- തൃശ്ശൂര്‍- മൂവറ്റുപുഴ- കോട്ടയം വഴി ടിക്കറ്റ് നിരക്ക്: 701 രൂപ)
തിരികെ തിരുവനന്തപുരം – മാനന്തവാടി ( രാത്രി 7 .30. മണി, കൊട്ടാരക്കര- കോട്ടയം- തൃശ്ശൂര്‍- കോഴിക്കോട് വഴി- ടിക്കറ്റ് നിരക്ക്: 701 രൂപ)
സുല്‍ത്താന്‍ ബത്തേരി – തിരുവനന്തപുരം ( രാത്രി 7 മണി, കോഴിക്കോട്- തൃശ്ശൂര്‍- വൈറ്റില- ആലപ്പുഴ വഴി ടിക്കറ്റ് നിരക്ക്: 701 രൂപ)
തിരികെ തിരുവനന്തപുരം- സുല്‍ത്താന്‍ ബത്തേരി ( വൈകുന്നേരം 4.30 മണി, കോട്ടയം- തൃശ്ശൂര്‍- കോഴിക്കോട് ടിക്കറ്റ് നിരക്ക്: 691 രൂപ)
സുല്‍ത്താന്‍ബത്തേരി- തിരുവനന്തപുരം (രാത്രി 10.45 മണി, കോഴിക്കോട്- തൃശ്ശൂര്‍- വൈറ്റില- ആലപ്പുഴ- ടിക്കറ്റ് നിരക്ക്: 701 രൂപ)
തിരികെ തിരുവനന്തപുരം- സുല്‍ത്താന്‍ബത്തേരി ( രാത്രി 8.30 മണി, കോട്ടയം -തൃശ്ശൂര്‍- കോഴിക്കോട് ടിക്കറ്റ് നിരക്ക്: 691 രൂപ)
തിരുവനന്തപുരം- കോഴിക്കോട് (രാത്രി 8 മണി, ആലപ്പുഴ- വൈറ്റില വഴി ടിക്കറ്റ് നിരക്ക്: 581 രൂപ)
തിരികെ കോഴിക്കോട്- തിരുവനന്തപുരം (വൈകുന്നേരം 3 മണി, തൃശ്ശൂര്‍- വൈറ്റില ടിക്കറ്റ് നിരക്ക്: 581 രൂപ)
തിരുവനന്തപുരം- കോഴിക്കോട് (രാത്രി 10.30 മണി, കോട്ടയം- തൃശ്ശൂര്‍ – വൈപ്പാസ് വഴി- ടിക്കറ്റ് നിരക്ക്: 561 രൂപ)
തിരികെ കോഴിക്കോട്- തിരുവനന്തപുരം ( വൈകുന്നേരം 5 മണി, തൃശ്ശൂര്‍- വൈറ്റില ടിക്കറ്റ് നിരക്ക്: 581 രൂപ)
തിരുവനന്തപുരം – കോഴിക്കോട് (വൈകുന്നേരം 6 മണി, ആലപ്പുഴ- വൈറ്റില , തൃശ്ശൂര്‍ ടിക്കറ്റ് നിരക്ക്: 581 രൂപ)
തിരികെ കോഴിക്കോട്- തിരുവനന്തപുരം (വൈകുന്നേരം 4.30 മണി, തൃശ്ശൂര്‍ – കോട്ടയം ടിക്കറ്റ് നിരക്ക്: 561 രൂപ)
കൂടുതല്‍ വിവരങ്ങള്‍ക്ക്:
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ – 9447071021
ലാന്‍ഡ്ലൈന്‍ – 0471-2463799
18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി – (24×7)
വാട്‌സാപ്പ് – 8129562972

