എല്ലാ ബുധനാഴ്ചയും സൈക്കിളിൽ എത്തണം; സർക്കാർ ജീവനക്കാർക്ക് പുതിയ ഉത്തരവ് പുറപ്പെടുവിച്ച് ലക്ഷദ്വീപ്

കവരത്തി: സർക്കാർ ജീവനക്കാർക്ക് സൈക്കിൾ നിർബന്ധമാക്കി ലക്ഷദ്വീപ്. എല്ലാ ബുധനാഴ്ചയും ഇനി മുതൽ ലക്ഷദ്വീപിലെ സർക്കാർ ജീവനക്കാർ സൈക്കിളിൽ എത്തണമെന്നാണ് പുതിയ നിർദേശം. അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ഏപ്രിൽ ആറു മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. അതേസമയം, പുതിയ ഉത്തരവിൽ നിന്നും അംഗപരിമിതരെയും ഗുരുതര രോഗബാധിതരെയും ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് പ്രാബല്യത്തിൽ വന്ന ആദ്യദിനം തന്നെ ഉദ്യോഗസ്ഥരിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.