കൊച്ചി: സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക് പുരസ്‌കാരത്തിന് ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ‘അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍’ അര്‍ഹമായി. മികച്ച ഫാമിലി ത്രില്ലര്‍, പുതുമുഖ നായകന്‍, നവാഗത സംഗീത സംവിധായകന്‍ എന്നീ മൂന്ന് അവാര്‍ഡുകളാണ് ചിത്രത്തെ തേടിയെത്തിയത്.
‘അല്ലിയാമ്ബല്‍ കടവിലന്നരയ്ക്കു വെള്ളം’ എന്ന ഗാനത്തിലൂടെ മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനായിത്തീര്‍ന്ന ജോബ് മാസ്റ്ററുടെ മകന്‍ അജയ് ജോസഫിനാണ് നവാഗത സംഗീത സംവിധായകനുള്ള അവാര്‍ഡ്. തന്റെ കന്നി ചിത്രത്തിനു ലഭിച്ച അവാര്‍ഡ് കരിയറില്‍ മികച്ച തുടക്കമാകുമെന്ന് പുതുമുഖ നായകന്‍ സിദ്ധാര്‍ഥ് രാജന്‍ പറഞ്ഞു.
സോമന്‍ അമ്പാട്ടിന്റെ പുതുമ നിറഞ്ഞ ചിത്രമാണ് ‘അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍’. രണ്‍ജി പണിക്കര്‍, അംബിക, കലാഭവന്‍ ഷാജോണ്‍, ഹരീഷ് പേരടി, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, പാഷാണം ഷാജി, നീന കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

