റമദാൻ നോമ്പുകാലം ആരംഭിച്ചിരിക്കുകയാണ്. പ്രാർത്ഥനകളുടെയും വ്രതശുദ്ധിയുടെയും സമയമാണ് റമദാൻ. ജലപാനം പോലും ഒഴിവാക്കിയാണ് റമദാൻ നോമ്പെടുക്കുന്നത്. നോമ്പ് തുറയ്ക്ക് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണത്തിലൊന്നാണ് ഈന്തപ്പഴം. റമദാൻ കാലത്ത് ഈന്തപ്പഴം പ്രിയപ്പെട്ടതാകാൻ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരത്തിന് വളരെ വേഗത്തിൽ ഊർജം പ്രദാനം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഈന്തപ്പഴം.ഭക്ഷണവും വെള്ളവും ഒഴിവാക്കി നോമ്പെടുക്കുന്നത് ശരീരത്തെ തളർത്തും. ഈന്തപ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് വളരെ വേഗം ഊർജം ലഭിക്കും. അയേൺ, പ്രോട്ടീൻ, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ പലഘടകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഇത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. വിളർച്ച തടയാനും ഈന്തപ്പഴം സഹായിക്കും. വേനൽ കാലത്ത് വെള്ളം കൂടുതൽ കുടിക്കേണ്ട സമയമാണ്. എന്നാൽ ഈ സമയത്താണ് റമദാൻ നോമ്പും എത്തുന്നത്. ശരീരത്തിലെ വിഷാംശം നീക്കുന്നതിൽ വെള്ളം വലിയ പങ്കുവഹിക്കുന്നുണ്ട്. ഈന്തപ്പഴവും ശരീരത്തിലെ ടോക്‌സിനുകൾ നീക്കാൻ സഹായിക്കും.
വെള്ളം കുടിക്കാതിരിക്കുന്നതിന്റെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഈന്തപ്പഴത്തിന് കഴിവുണ്ട്. വിശപ്പ് കുറയ്ക്കാനും ഈന്തപ്പഴം സഹായിക്കും. ദഹനം മെച്ചപ്പെടുത്തുന്നതിനും ക്തം വർധിപ്പിക്കുന്നതിനും ഈന്തപ്പഴം ഉത്തമമാണ്. ബിപി നിയന്ത്രിക്കാനും ഈന്തപ്പഴം വളരെ പ്രയോജനപ്രദമാണ്.

