എസ്. രാമചന്ദ്രൻപിള്ളയെ ചേർത്തു നിർത്തി സീതാറാം യെച്ചൂരി; 23-ാം പാർടി കോൺഗ്രസിന് കൊടി ഉയർന്നു

കണ്ണൂർ: സിപിഎം നേതൃപദവിയിൽ നിന്നും പടിയിറങ്ങുന്ന എസ്. രാമചന്ദ്രൻപിള്ളയെ ചേർത്തു നിർത്തി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. നായനാർ അക്കാദമിക്കു മുൻപിൽ സജ്ജമാക്കിയ പ്രത്യേക നഗരിയിൽ എസ് രാമചന്ദ്രൻ നായർ പതാക ഉയർത്തി. ഇതോടെ, സിപിഐ എം 23-ാം പാർടി കോൺഗ്രസിന് തുടക്കമായി. പവലിയനിൽ നിന്നും എസ്. ആർ.പിയെ യെച്ചൂരി തന്നെ ആനയിച്ചാണ് കൊടിമരത്തിനടുത്തേക്ക് എത്തിച്ചത്.

രാജ്യത്ത് ഇടതുപക്ഷത്തിന് പ്രസക്തി കൂടിവരികയാണെന്നും വർഗീയതയ്‌ക്കെതിരെ പോരാടാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്നും രാമചന്ദ്രൻപിള്ള പറഞ്ഞു. പ്രായപരിധി 75 കഴിഞ്ഞതിനാൽ ഇക്കുറി താൻ പിബിയിലുണ്ടാവില്ലെന്ന് നേരത്തെ അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ, പ്രത്യേകക്ഷണിതാവായി അദ്ദേഹം പിബിയിൽ തുടരുമെന്നാണ് വിവരം.