ഓർമ്മ ശക്തി വർധിപ്പിക്കാൻ വാൾനട്ട്…

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് വാൾനട്ട്. തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി വർധിപ്പിക്കാനും വാൾനട്ട് സഹായിക്കും. നാരുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയും വാൾനട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഡിപ്രഷൻ അകറ്റാനും ഉപാപചയ പ്രവർത്തനം കൂട്ടാനും വാൾനട്ട് നല്ലതാണ്. വാൾനട്ട് കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും.

ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ഗുണകരമാണ്. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ വാൾനട്ട് ദിവസവും കഴിക്കുന്നത് കാൻസർ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വാൾനട്ട് പതിവായി കഴിക്കുന്നത് ഗട്ട് മൈക്രോബയോട്ടയെ മെച്ചപ്പെടുത്താൻ സഹായിക്കും, ഇത് ദഹനം വർദ്ധിപ്പിക്കുകയും ചെയ്യും. കൊളസ്‌ട്രോൾ അളവ്, രക്താതിമർദ്ദം എന്നിവ നിയന്ത്രിക്കാനും വാൾനട്ട് സഹായകമാണ്.

വാൾനട്ട് കഴിക്കുന്നതിലൂടെ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയുകയും ചെയ്യും. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടം കൂടിയാണ് വാൾനട്ട്.