വോളിബോൾ, ഫുട്‌ബോൾ പരിശീലകർക്ക് അപേക്ഷിക്കാം

കണ്ണൂർ: കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിൽ ഡിസ്ട്രിക്ട് ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റർ ഓഫ് എക്‌സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വോളിബോൾ, ഫുട്‌ബോൾ പരിശീലകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ ജി.വി.എച്ച്.എസ്. സ്‌പോർട്‌സ് സ്‌കൂളിൽ വോളിബോൾ കോച്ചിന്റേയും തൃശൂർ കുന്നംകുളം ജി.ബി.എച്ച്.എസ്.എസ് സ്‌പോർട്‌സ് ഡിവിഷനിൽ ഫുട്‌ബോൾ കോച്ചിന്റേയും ഓരോ ഒഴിവു വീതമാണുള്ളത്. യോഗ്യതയും മറ്റു വിവരങ്ങളും gvrsportsschool.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഏപ്രിൽ 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.