ലോകകപ്പില്‍ ഇത്തവണ മരണഗ്രൂപ്പില്ല എന്നേയുള്ളൂ. എന്നാല്‍, ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ ലിയോണല്‍ മെസിയും സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ഗ്രൂപ്പ് സിയില്‍ നേര്‍ക്കുനേര്‍ വരും. ഗ്രൂപ്പ് ഇയില്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനും ജര്‍മ്മനിയും മുഖാമുഖം വരുന്നതാണ് മറ്റൊരു വമ്പന്‍ പോരാട്ടം. ഗ്രൂപ്പ് ചാമ്ബ്യന്‍മാരെ നിശ്ചയിക്കുന്ന പോരാട്ടം കൂടിയായിരിക്കും ഇത്.
മധ്യനിര മജീഷ്യന്‍മാരായ കെവിന്‍ ഡിബ്രൂയിന്റെ ബെല്‍ജിയവും ലൂക്ക മോഡ്രിച്ചിന്റെ ക്രോയേഷ്യയും ഗ്രൂപ്പ് എഫില്‍ മുഖാമുഖം വരും. ഗ്രൂപ്പ് എച്ചില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലൂയിസ് സുവാരസുമാണുള്ളത്. റോണോയുടെ അവസാന ലോകകപ്പുമാകുമിത്. നെയ്മറുടെ ബ്രസീലിനും ഹാരി കെയ്ന്റെ ഇംഗ്ലണ്ടിനും കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സിനും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരില്ല.
ഈ വര്‍ഷത്തെ ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം ചിത്രം ഇന്നലെ തെളിഞ്ഞിരുന്നു. ബ്രസീല്‍ മുന്‍ നായകന്‍ കഫു, ജര്‍മ്മനിയുടെ മുന്‍ നായകന്‍ ലോതര്‍ മത്തേയൂസ്, ഖത്തറിന്റെ മുന്‍ താരം ആദില്‍ അഹമ്മദ് മലാല, ഇറാന്‍ ഇതിഹാസം അലി ദേയി, സെര്‍ബിയന്‍ മുന്‍താരം ബോറ മിലുറ്റനോവിച്ച്, നൈജീരിയന്‍ മുന്‍ താരം ജയ്ജയ് ഒകോച്ച, അള്‍ജീരിയയുടെ റബാ മജെര്‍, ഓസ്‌ട്രേലിയയുടെ ടിം കാഹില്‍ എന്നിവരാണ് നറുക്കെടുപ്പില്‍ ടീമുകളുടെ വിധി നിശ്ചയിച്ചത്.
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്/ സ്‌കോട്ലന്‍ഡ്/ യുക്രയ്ന്‍
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്ട്രേലിയ/ യുഎഇ/ പെറു
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്പെയ്ന്‍
ജപ്പാന്‍
ന്യൂസിലന്‍ഡ്/ കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന

