കൊച്ചി: സംസ്ഥാനത്തെ കെ – റെയില്‍ പദ്ധതിക്കായി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നു കാണിച്ച് സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാമെന്ന വാദം ജസ്റ്റിസ് എന്‍.നഗരേഷ് അംഗീകരിക്കുകയും ചെയ്തു.
കെ-റെയില്‍ ഒരു സാധാരണ പദ്ധതി മാത്രമാണെന്ന് സര്‍ക്കാര്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. പ്രത്യേക റെയില്‍വേ പദ്ധതിയല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുപ്പ്, പദ്ധതി നിര്‍വഹണം എന്നിവയ്ക്ക് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദമാണ് കോടതി അംഗീകരിച്ചത്.
എന്നാല്‍, കെ-റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ഇല്ലാതെ ഭൂമി ഏറ്റെടുക്കാനോ പദ്ധതി നടപ്പാക്കാനോ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നുമണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

