തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷ സമർപ്പിക്കാം. മാർച്ച് 31 ആണ് അപേക്ഷ സമർപ്പിക്കേണ്ട് അവസാന തീയതി. സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻറെ ധനസഹായത്തോടെയുള്ള പദ്ധതിയിലേക്കാണ് നിയമനം. വിശദവിവരങ്ങൾക്കായി http://nish.ac.in/others/career എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
കേൾവിയിലും സംസാരത്തിലും വിഷമതകൾ നേരിടുന്നവരെ തിരിച്ചറിഞ്ഞ് അവരുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സമഗ്രവും വിവിധോദ്ദേശ്യപരവുമായ സ്ഥാപനമാണ് നിഷ്. കൗൺസിലിംഗ് രക്ഷകർത്താക്കൾക്കുള്ള മാർഗ്ഗനിർദ്ദേശം നൽകൽ, കേൾവിത്തകരാറുളള വിദ്യാർത്ഥികൾക്കുവേണ്ടി ബിരുദകോഴ്‌സുകൾ, തൊഴിലധിഷ്ഠിത റീഹാബിലിറ്റേഷൻ കോഴ്‌സുകൾ എന്നിവ ഉൾക്കൊണ്ട അക്കാദമിക് പഠനവിഭാഗം, ക്യാമ്പുകളും ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ, ഡിസെബിലിറ്റി മേഖലയിൽ ഗവേഷണം, സെമിനാറുകൾ, ശില്പശാലകൾ, സി.ആർ.ഇ. പ്രോഗ്രാമുകൾ തുടങ്ങിയ പ്രവർത്തനങ്ങളും നിഷ് നടത്തുന്നുണ്ട്.

