നിരവധി ആരോഗ്യ ഗുണങ്ങൾ തേങ്ങാപ്പാലിനുണ്ട്. എല്ലാവിധ രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണിത്. കൊളസ്‌ട്രോൾ മുതൽ ഹൃദ്രോഗം പോലും അകറ്റാനുള്ള കഴിവ് തേങ്ങാപ്പാലിനുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ അകറ്റി നല്ല കൊളസ്‌ട്രോൾ നിലനിർത്താൻ തേങ്ങാപ്പാൽ സഹായിക്കും. വിറ്റാമിൻ സി, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ തേങ്ങാപ്പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകൾക്കും പല്ലുകൾക്കും ബലം ലഭിക്കാൻ തേങ്ങാപ്പാലിൽ അൽപം ഉലുവ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
പ്രമേഹരോഗികൾ ദിവസവും തേങ്ങാപ്പാലിൽ ഉലുവയോ എള്ളോ ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് നേരത്തെ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അൽഷിമേഴ്സ് രോഗം തടയാനും തേങ്ങാപ്പാൽ ഗുണകരമാണ്. മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഏറ്റവും മികച്ച പാനീയമാണ് തേങ്ങാപ്പാൽ എന്നാണ് മിക്ക പഠനങ്ങളും വ്യക്തമാക്കുന്നത്. പശുവിൻ പാലിനേക്കാൾ മികച്ചതാണിത്. തേങ്ങാപ്പാൽ പെട്ടെന്ന് ദഹിക്കുമെന്നാണ് പറയുന്നത്. വൈറ്റമിൻ സി, ലോറിക് ആസിഡ് എന്നിവയും തേങ്ങാപ്പാലിലുണ്ട്. തേങ്ങാപ്പാൽ കുടിക്കുന്നതിലൂടെ പ്രതിരോധ ശേഷി വർധിക്കും.

