വാട്ട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തവരെ അറിയാം

ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പില്‍ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുവാന്‍ ചില എളുപ്പ വഴികളുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതിനായി പ്രത്യേക ഫീച്ചറുകള്‍ ഒന്നും തന്നെ വാട്ട്‌സ്ആപ്പ് ഇതുവരെ അവതരിപ്പിച്ചട്ടില്ല. എങ്കിലും നമുക്ക് അത് അറിയുവാന്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയുവാന്‍ അയാളുടെ ലാസ്റ്റ് സീന്‍, പ്രൊഫൈല്‍ പിക്ക് കൂടാതെ ഫോട്ടോസ് എന്നിവ പരിശോധിക്കുക. അതുപോലെ തന്നെ മെസേജ് അയച്ചതിനു ശേഷം ബ്ലൂ ടിക്ക് വന്നോ അല്ലെങ്കില്‍ രണ്ട് ടിക്ക് വന്നോ എന്ന് പരിശോധിക്കുക. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുവാന്‍ നോക്കുക. ഈ കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെങ്കില്‍ ഉറപ്പിക്കാം നിങ്ങളെ അയാള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന്.

അതേസമയം, വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് പുതിയ അപ്പ്ഡേഷനുകള്‍ ഉടന്‍ പുറത്തിറക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ 5 ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്ക് ഉടന്‍ ലഭിക്കുന്നത്. അതില്‍ ആദ്യം എടുത്തു പറയേണ്ടത് വാട്ട്‌സ് ആപ്പ്‌വോയ്സ് നോട്ട് ഫീച്ചറുകളാണ് .അടുത്തതായി ലഭിക്കുന്നത് പുതിയ പ്രൈവസി സെറ്റിംഗ്‌സ് അപ്പ്ഡേഷനുകളാണ്. അടുത്തതായി പ്രതീക്ഷിക്കുന്നത് മെസേജുകളില്‍ പുതിയ റിയാക്ഷനുകള്‍ ആണ്. അവസാനമായി പ്രതീക്ഷിക്കുന്ന രണ്ടു ഫീച്ചറുകള്‍ പുതിയ ബാക്ക് ആപ്പ് ഫീച്ചറുകളും കൂടാതെ വാട്ട്‌സ് ആപ്പ് ചാറ്റ് ബബിളുകളും ആണ്.