തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയിൽ സർവത്ര അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ അലൈമെന്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണെന്നും ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല. കൊതുകിനെ കൊല്ലാൻ തോക്കു വേണോയെന്നും അദ്ദേഹം ചോദിച്ചു. കെ റെയിലിന്റെ പേരിൽ ജനങ്ങളെ വഴിയാധാരമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. പ്രതിഷേധത്തിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരമില്ലെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറയുന്നത്. ജനങ്ങളുടെ എതിർപ്പ് മറികടന്ന് സംസ്ഥാന സർക്കാർ മുമ്പോട്ട് പോകുകയാണ്. പദ്ധതിക്ക് അനുമതി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

