കെ-റെയില്‍: യുഡിഎഫിന് ഏക അഭിപ്രായമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

സംസ്ഥാനത്തെ കെ-റെയില്‍ വിഷയത്തില്‍ യുഡിഎഫിന് ഏക അഭിപ്രായമാണുള്ളതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ‘കെപിസിസി നിലപാട് തന്നെയാണ് ദേശീയ നേതൃത്വത്തിനും ഉള്ളത്. കേരളത്തിലെ കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭം ദേശീയ നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ നേതൃത്വവുമയി വീണ്ടും ചര്‍ച്ച ചെയ്യും’- എം.പി വ്യക്തമാക്കി.

കെ-റെയിലിന്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്റെ കുറ്റി ഉടന്‍ തന്നെ ജനങ്ങള്‍ പിഴുതെറിയുമെന്ന് എം.എം മണി നേരത്തെ പറഞ്ഞിരുന്നു. 2025ലും കാളവണ്ടി യുഗത്തില്‍ ജീവിക്കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയാറാക്കിയ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കഴിഞ്ഞദിവസം പ്രതിഷേധം രൂക്ഷമായ കോഴിക്കോട് ജില്ലയിലെ കല്ലായി ഭാഗത്ത് നിന്നാവും ഇന്നും കെ-റെയില്‍ നടപടികള്‍ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.