ഐഎഫ്എഫ്‌കെയില്‍ പ്രേക്ഷകശ്രദ്ധ നേടി മലയാള സിനിമകള്‍

26)മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പിന്തുണ നേടി മലയാള സിനിമകള്‍. മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന നിഷിദ്ധോ,ആവാസവ്യൂഹം എന്നീ ചിത്രങ്ങള്‍ ഉള്‍പ്പടെ മേളയിലെ എല്ലാ മലയാള ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

ജി. അരവിന്ദന്റെ കുമ്മാട്ടിയുടെ വീണ്ടെടുത്ത 4 k പതിപ്പിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും ഫിലിം ആര്‍ക്കിവിസ്റ്റ് ശിവേന്ദ്ര സിംഗ് ദുന്‍ഗര്‍പുര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സക്കറിയ, കല്പറ്റ നാരായണന്‍ തുടങ്ങി പ്രശസ്തരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്.

2020 ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ കള്ളനോട്ടം, ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, എന്നിവര്‍, നായാട്ട്, അവനോവിലോന, ചവിട്ട്, ബനേര്‍ഘട്ട, ആര്‍ക്കറിയാം തുടങ്ങിയ ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. അന്തരിച്ച പ്രശസ്ത നടന്‍ നെടുമുടി വേണുവിന് ആദരമായി ഏഴു ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.