കനത്ത തോല്‍വിയിലും നേതൃമാറ്റമില്ലാതെ തുടരുന്ന കോണ്‍ഗ്രസിനെ ട്രോളി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്‌

തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗ തീരുമാനത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ട്രോളി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.

പരാജയത്തിന്റെ പടുകുഴിയില്‍ വീണിട്ടും നേതൃമാറ്റമോ അച്ചടക്ക നടപടിയോ ഉണ്ടാകാത്ത കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ മോഹന്‍ലാല്‍ ചിത്രമായ ആറാം തമ്പുരാനിലെ ‘ട്രസ്റ്റ് എന്ന് പറഞ്ഞാല്‍ ആരൊക്കെയാ?’ എന്ന ചോദ്യവും അതിന്റെ മറുപടിയായ ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും എന്നീ ഡയലോഗുകളോടു കൂടിയാണ് മന്ത്രി പരിഹസിച്ചത്.