ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വ ശക്തികളെ നേരിടാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് തെളിയിച്ചെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് വിലയിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റുവാങ്ങിയ പരാജയത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ന്യൂനപക്ഷങ്ങളെ ലക്ഷ്യവെച്ചുള്ളതാണ് ആർഎസ്എസിന്റെ വാർഷിക റിപ്പോർട്ട്. സംഘപരിവാർ ശക്തികളെ നേരിടാൻ സിപിഎം നേതൃപരമായ പങ്കുവഹിക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ത്രിപുരയിൽ സിപിഐഎമ്മിനെതിരെ ഉണ്ടായ ബിജെപിയുടെ ആക്രമണത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു.

