പ്രമേഹ സാധ്യത കുറക്കണോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…..

ഇന്ന് സാധാരണയായി കണ്ടുവരുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. പലകാരണങ്ങൾ കൊണ്ടാണ് പ്രമേഹ ബാധിതരാകുന്നത്. ഹൃദയാഘാതം, ഹൃദയസ്തംഭനം, വൃക്ക തകരാർ, പക്ഷാഘാതം തുടങ്ങിയ സങ്കീർണതകൾക്കുള്ള പ്രധാന കാരണം പ്രമേഹമാണ്. അത്തരം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദീർഘനേരം ഇരുന്ന് വായിക്കുക, കമ്പ്യൂട്ടറിൽ ജോലി ചെയ്യുക തുടങ്ങിയവ ചെയ്യുമ്പോൾ മുപ്പത് മിനിറ്റിൽ ഒരിക്കലെങ്കിലും ഇടവേളകൾ എടുക്കാൻ ശ്രദ്ധിക്കണം. വൈറ്റ് ബ്രെഡ്, പേസ്ട്രികൾ, പഴച്ചാറുകൾ, കുക്കികൾ, ചോക്ലേറ്റുകൾ തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ നേരിട്ട് സ്വാധീനം ചെലുത്തും. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കണം.

ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും വ്യായാമം ചെയ്യുന്നത്് നല്ലതാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഉയർന്ന കലോറി ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കും. മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് എന്നീ രണ്ട് അപൂരിത കൊഴുപ്പുകൾ എന്നും വിളിക്കപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ തിരഞ്ഞെടുക്കുക. ഒലിവ് ഓയിൽ, സൂര്യകാന്തി എണ്ണ, ഫ്‌ളാക്‌സ് സീഡുകൾ, മത്തങ്ങ വിത്തുകൾ, സാൽമൺ, അയല എന്നിവയിൽ ഇവ സാധാരണയായി കാണപ്പെടുന്നു. അതിനാൽ തന്നെ ഇവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

അമിതമായ സമ്മർദ്ദം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. യോഗ, വിശ്രമം, ധ്യാനം, വ്യായാമം എന്നിവയുടെ സഹായത്തോടെ നിങ്ങളുടെ സമ്മർദ്ദം നിയന്ത്രിക്കണം.