ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ‘ഓപ്പറേഷന്‍ ജാഗ്രത’ പദ്ധതിയുമായി ഭക്ഷ്യവകുപ്പ്‌

സംസ്ഥാനത്ത് വില്‍പന നടത്തുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പില്‍ ‘ഓപ്പറേഷന്‍ ജാഗ്രത’ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ അറയിച്ചു.

സാധനങ്ങളുടെ വിലവിവരപ്പട്ടിക കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും വില്‍പന നടത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ബില്‍ നല്‍കുന്നുണ്ടോയെന്നും ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കടയില്‍ ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത പരിശോധിക്കും. ഈ മാസം 15 മുതല്‍ പരിശോധന തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ഓപ്പറേഷന്‍ ക്ഷമത എന്ന പേരില്‍ പെട്രോള്‍-ഡീസല്‍ പമ്പുകളിലും സര്‍ക്കാര്‍ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.