വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനുള്ള പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണ് ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ. ഹൈഡ്രജൻ സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഹൈഡ്രജൻ സാങ്കേതിക വിദ്യയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഹൈഡ്രജൻ ഇന്ധന സെൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഹൈഡ്രജന്റെ രാസ ഊർജം ഉപയോഗിക്കുന്നു. ഇത് ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ പ്രക്രിയയിൽ ജലവും താപവും ഉപോൽപ്പനങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഇതാണ് ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ. രാസ ഊർജത്തെ വൈദ്യതോർജമാക്കി മാറ്റുന്ന ഫ്യുവൽ സെൽ സ്റ്റാക്കാണ് ഈ സാങ്കേതികവിദ്യയിൽ പ്രധാന പങ്കുവഹിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും ഇൻപുട്ടായി ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജൻ ടാങ്കിൽ സൂക്ഷിക്കാൻ ഒരു ഹൈഡ്രജൻ ടാങ്ക് ആവശ്യമാണ്.
ഈ ഫ്യുവൽ സെൽ സ്റ്റാക്കിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മറ്റ് ഇലക്ട്രിക് വാഹനങ്ങളെ പോലെ ബാറ്ററിയിൽ സംഭരിക്കുന്നു. എന്നാൽ, ഇതിലെ ബാറ്ററി വലിപ്പത്തിൽ ചെറുതാണ്. വാഹനങ്ങൾക്ക് പുറമെ, മറ്റ് സംവിധാനങ്ങളിലേക്കും ഊർജം നൽകാൻ ഇതിലൂടെ കഴിയും.
ഹൈഡ്രജൻ ഫ്യുവൽ സെല്ലിനെ വരും തലമുറ ഇന്ധനമായാണ് കണക്കാക്കപ്പെടുന്നത്. പരമ്പരാഗത ഇന്ധനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹൈഡ്രജൻ ജ്വലനത്തിൽ പൂജ്യം കർബണാണ് പുറന്തള്ളുന്നത്. ഹൈഡ്രജൻ ഇന്ധന സെല്ലുകൾക്ക് ഉയർന്ന ഊർജ സാന്ദ്രതയുമുണ്ട്. മറ്റ് ഇലക്ട്രിക് വാഹനങ്ങളെക്കാൾ വേഗത്തിൽ ഇന്ധനം നൽകാനും ഇതിന് സാധിക്കും.

