ഐഎഫ്എഫ്‌കെയിലെ മത്സരവിഭാഗത്തില്‍ പകുതിയും വനിതാ സംവിധായകരുടെ സിനിമകള്‍

തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കുന്ന 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തില്‍ ഇത്തവണ നാലു ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ തുര്‍ക്കി, അര്‍ജന്റീന, അസര്‍ബൈജാ, സ്പയിന്‍ തുടങ്ങി ഒന്‍പതു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മാറ്റുരക്കുന്നത്.

താരാ രാമാനുജം സംവിധാനത്തിലൊരുങ്ങിയ നിഷിദ്ധോ, കൃഷാന്ത് സംവിധാനം ചെയ്ത ആവാസ വ്യൂഹം എന്നിവയാണ് മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്ങള്‍, ഐ ആം നോട്ട് ദി റിവര്‍ ഝലവുമാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ഇന്ത്യന്‍ സിനിമകള്‍.

അതേസമയം, മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പകുതി ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതാ സംവിധായകരാണെന്നത് ശ്രദ്ധേയമാണ്. സ്പാനിഷ് ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ്, നതാലി അല്‍വാരിസ് മീസെന്‍ സംവിധാനം ചെയ്ത ക്ലാരാ സോല, ക്രോയേഷ്യന്‍ ചിത്രം മ്യൂറീന,ദിന അമീര്‍ സംവിധാനം ചെയ്ത യു റീസെമ്പിള്‍ മി, കമീലാ ആന്റിനിയുടെ യൂനി, കോസ്റ്റ ബ്രാവ ലെബനന്‍ എന്നിവയാണ് മത്സര വിഭാഗത്തില്‍ മാറ്റുരക്കാനെത്തുന്ന വനിതാ ചിത്രങ്ങള്‍.