മരച്ചീനിയില്‍ നിന്ന് മദ്യം; പദ്ധതിക്കായി രണ്ട് കോടി രൂപ

തിരുവനന്തപുരം: കേരള ബജറ്റില്‍ ഇടം നേടി മരച്ചീനിയില്‍ നിന്നുള്ള മദ്യം. രണ്ട് കോടി രൂപയാണ് പദ്ധതിക്കായി വിലയിരുത്തിയത്. ഇതോടെ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന സൂചനയാണ് നല്‍കുന്നത്. മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഒരു കിലോ മരച്ചീനിയില്‍ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റുണ്ടാക്കാമെന്നും അതിന് 48 രൂപ മാത്രമാണ് ചെലവെന്നും കണ്ടെത്തിയിരുന്നു. കേന്ദ്രത്തിന് മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കുള്ള പേറ്റന്റ് ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം സ്വന്തമാക്കിയിട്ടുണ്ട്. കേരള കര്‍ഷകസംഘ കിസാന്‍ സഭയും പൂര്‍ണ പിന്തുണയുമായി മുന്നിലുണ്ട്.

സ്പിരിറ്റ് എങ്ങനെ നിര്‍മിക്കും

മരച്ചീനി ഉണക്കിപ്പൊടിച്ച് അന്നജമാക്കി (സ്റ്റാര്‍ച്ച്) മാറ്റും
നൂറ് ഡിഗ്രിയില്‍ തിളപ്പിച്ച് കുഴമ്പാക്കും
രാസ പ്രക്രിയയിലൂടെ ഗ്ലൂക്കോസാക്കും
യീസ്റ്റ് ചേര്‍ത്ത് പുളിപ്പിച്ച് 30 ഡിഗ്രിയിലാക്കും
പുളിപ്പിച്ച ഗ്ലൂക്കോസ് വാറ്റുമ്പോള്‍ സ്പിരിറ്റ് ലഭിക്കും

ഉല്‍പ്പാദന ചിലവ്

48 രൂപയ്ക്ക് ഒരു കിലോ മരച്ചീനിയിലെ സ്പിരിറ്റ് നിര്‍മ്മിക്കാം

3 ടണ്‍ മരച്ചീനിയില്‍ നിന്ന് 1 ടണ്‍ അന്നജം

1 ടണ്‍ അന്നജത്തില്‍ നിന്ന്680 ലിറ്റര്‍ സ്പിരിറ്റ്

680 ലിറ്റര്‍ സ്പിരിറ്റിന് 32640 രൂപ

ഒരു പ്ലാന്റിന് ചെലവ്(100 കിലോ സംസ്‌കരിക്കാന്‍)

80 ലക്ഷം (കെട്ടിടം ഉള്‍പ്പെടെ)

80 – 115 പേര്‍ക്ക് തൊഴില്‍

കേരളത്തിലെ കൃഷി

കര്‍ഷകര്‍: 18 22 ലക്ഷം
കൃഷിസ്ഥലം: 6.97 ലക്ഷം ഹെക്ടര്‍

ഒരു ഹെക്ടറില്‍ : 8,000 മൂട്
വിളവ്: 3545 ടണ്‍