എനിക്ക് ഭയമില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടി വന്ന പരാജയത്തിന് പിന്നാലെ രാഹുലിന്റെ വാക്കുകൾ ട്വീറ്റ് ചെയത് കോൺഗ്രസ്‌

ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ പരാജയമാണ് കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഉത്തർപ്രദേശിൽ ഉൾപ്പെടെ വലിയ പ്രചാരണം നടത്തിയിട്ടും കോൺഗ്രസ് ദയനീയമായി പരാജയപ്പെടുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്.

അധികാരത്തിലിരുന്ന പഞ്ചാബിൽ നിന്നു പോലും കോൺഗ്രസ് തൂത്തെറിയപ്പെടുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടി വന്ന പരാജയത്തെ കുറിച്ച് കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ഇതുസംബന്ധിച്ച പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാഹുലിന്റെ പ്രസംഗമാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തിട്ടുള്ളത്.

ഭയം ഒരു തെരഞ്ഞെടുപ്പാണ്. നമ്മൾ എന്തിനെയോ ഭയപ്പെടുമ്പോൾ, നമ്മൾ അതിനെ ഭയപ്പെടാൻ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂർവം തീരുമാനിക്കുന്നു. എന്നാൽ മറ്റൊരു തീരുമാനമുണ്ട്: നിങ്ങൾക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങൾ എന്ത് ചെയ്താലും എനിക്ക് പേടിയില്ലെന്നാണ് രാഹുൽ വീഡിയോയിൽ പറയുന്നത്.