തരൂരിന് പിറന്നാളാശംസകള്‍ നേര്‍ന്ന് മോദിയും അമിത്ഷായും; മനസിനെ ഏറെ സ്പര്‍ശിച്ചെന്ന്‌ തരൂര്‍

അറുപത്തിയാറാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമിത് ഷായും ആശംസകള്‍ അറിയിച്ച സന്തോഷം പങ്കുവെച്ച് തിരുവനന്തപുരം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ അപ്രതീക്ഷിതമായിരുന്നെന്ന് തരൂര്‍ അറിയിച്ചു. അമിത് ഷാ ഫോണിലൂടെ ആശംസകള്‍ അറിയിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ തരൂര്‍ തന്നെയാണ് പങ്കുവെച്ചത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും ശശി തരൂരിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കത്തയച്ചിരുന്നു. ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ സ്പര്‍ശിച്ചെന്നും ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ദയയും മര്യാദയോടെയുള്ളതുമാണെന്ന് തരൂര്‍ മറുപടി നല്‍കി.