ഗൂഗിള്‍ സേവനങ്ങളെല്ലാം നമുക്ക് കൂടുതല്‍ സൗകര്യപ്രദവും സ്വകാര്യവുമാക്കുന്നതിനായി ഒരൊറ്റ അക്കൗണ്ടുമായി ഈ സേവനങ്ങള്‍ ലിങ്ക് ചെയ്യാന്‍ നിലവില്‍ ഗൂഗിള്‍ അനുവദിക്കുന്നുണ്ട്. ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ കനത്ത നഷ്ടങ്ങള്‍ തന്നെയാവും നമുക്ക് സംഭവിക്കുക. അതിനാല്‍, ഇത്തരം ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്താമെന്നാണ് ഇവിടെ പറയുന്നത്.
അക്കൗണ്ട് ഹാക്ക് ചെയ്താല്‍ ഒരു സ്‌കാമര്‍ ആദ്യം ചെയ്യുക അതിന്റെ പാസ്‌വേര്‍ഡ് മാറ്റുക എന്നതാണ്. അതിനാല്‍, നിങ്ങളുടെ അക്കൗണ്ടില്‍ എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടന്‍ തന്നെ അക്കൗണ്ട് സെറ്റിംഗ്സില്‍ പോയി നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന വിവിധ ആപ്ലിക്കേഷനുകളുടെയും പാസ്‌വേര്‍ഡ് മാറ്റുക.
ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം
ഘട്ടം – 1: നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് തുറന്ന് ഇടത് നാവിഗേഷന്‍ പാനലില്‍ നിന്ന് ‘സെക്യൂരിറ്റി’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ഘട്ടം – 2: അടുത്തതായി, ‘റീസെന്റ് സെക്യൂരിറ്റി ഇവന്റ്സ്’ പാനലിന് കീഴിലുള്ള ‘റിവ്യൂ സെക്യൂരിറ്റി ഇവന്റ്സ്’ ക്ലിക്കു ചെയ്യുക.
ഘട്ടം – 3: ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയിലെ വിവരങ്ങളില്‍ സംശയാസ്പദമായ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുക. അതില്‍ നിങ്ങള്‍ക്ക് അറിയാത്ത ഒരു പ്രവര്‍ത്തനം കണ്ടെത്തിയാല്‍ ‘നോ, ഇറ്റ് വാസ് നോട്ട് മീ’ തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം ‘യെസ്’ തിരഞ്ഞെടുക്കുക.
ആരെങ്കിലും പുതിയൊരു ഡിവൈസിലൂടെ നിങ്ങളുടെ അക്കൗണ്ട് ക്രെഡന്‍ഷ്യലുകളിലേക്ക് കടന്നു കയറിയാല്‍ എന്ത് ചെയ്യാം?
ഘട്ടം – 1: നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് തുറന്ന്, ഇടത് നാവിഗേഷന്‍ പാനലില്‍ നിന്ന് ‘സെക്യൂരിറ്റി’ തിരഞ്ഞെടുക്കുക.
ഘട്ടം – 2: ഇപ്പോള്‍, ‘യുവര്‍ ഡിവൈസ് പാനല്‍’ ഓപ്ഷനിലെ ‘മാനേജ് ഡിവൈസ്’ തിരഞ്ഞെടുക്കുക.
ഘട്ടം – 3: അപ്പോള്‍ നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ട് വഴി ലോഗിന്‍ ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളുടെയും ലിസ്റ്റ് കാണാം.
ഘട്ടം – 4: ഇതില്‍ നിങ്ങള്‍ക്ക് പരിചിതമല്ലാത്ത ഒരു ഡിവൈസ് കണ്ടെത്തുകയാണെങ്കില്‍, ആ ഉപകരണത്തിന്റെ പേരിന് താഴെയുള്ള ‘മോര്‍ ഡീറ്റെയില്‍സ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം – 5: ഇനി, ‘ഡോണ്ട് റെക്കഗ്‌നൈസ് ദിസ് ഡിവൈസ്?’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം, അക്കൗണ്ടില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യാനും നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാനുമുള്ള തുടര്‍നടപടികള്‍ പിന്തുടരുക.

