ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നുവോ; ഉണക്കമുന്തിരി കഴിക്കൂ….

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഡ്രൈ ഫ്രൂട്ട്‌സ്. ഇരുമ്പ്, കാൽസ്യം, ഫൈബർ മുതലായവ ധാരാളം ഘടകങ്ങൾ ഉണക്കമുന്തിരിയിലുണ്ട്. ഹൃദ്രോഗമുണ്ടാകുന്നത് തടയുന്നതിന് ഏറെ ഗുണകരമായ ഒന്നാണ് ഉണക്ക മുന്തിരി. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഉണക്കമുന്തിരി സഹായിക്കും. ഹൃദയധമനീ രോഗങ്ങൾ വരുന്നത് കുറയ്ക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

ചുവന്ന രക്താണുക്കൾ ഉണ്ടാകാൻ ഉണക്ക മുന്തിരിയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ സഹായിക്കും. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇത് വളരെ മികച്ചതാണ്. ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഗ്ലൂക്കോസിന് പുറമെ ഫ്രക്ടോസും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ളതിനാൽ അതിനാൽ ഊർജം നൽകുന്നതിന് പുറമെ ചീത്ത കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് ഇല്ലാതാക്കാനും സഹായിക്കും.

ആന്റിഓക്സിഡന്റായ പോളിഫിനോലിക് ഫൈറ്റോന്യൂട്രിയന്റ്സ് ഉണക്കമുന്തിരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തിയെ ദുർബലപ്പെടുത്തുകയും അന്ധത, തിമിരം പോലുള്ള നേത്രരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന സ്വതന്ത്ര റാഡിക്കലുകളെ കുറച്ച് നേത്രങ്ങൾ സംരക്ഷിക്കാൻ ഉണക്കമുന്തിരി സഹായിക്കും. വിറ്റാമിൻ എ, ബീറ്റ കരോട്ടീൻ, എ-കരോറ്റിനോയിഡ് എന്നിവയും ഉണക്കമുന്തിരിയിലുണ്ട്.