100 കോടി ക്ലബ്ബിൽ ഇടംനേടി വലിമൈ

തിയേറ്ററുകളിൽ സ്വീകാര്യത ലഭിച്ച ചിത്രമാണ് തമിഴ് താരം അജിത്തിന്റെ വലിമൈ. മൂന്നം ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. ആഗോള ബോക്‌സ് ഓഫീസിൽ നിന്നുള്ള നേട്ടമാണ് ഇത്. അജിത്തിന്റെ കരിയറിലെ ഏറ്റവും വേഗത്തിലുള്ള 100 കോടി ക്ലബ്ബ് നേട്ടം കൂടിയാണ് വലിമൈ. പ്രീ-റിലീസ് ബിസിനസ് കൊണ്ടുതന്നെ ടേബിൾ പ്രോഫിറ്റ് ഉണ്ടാക്കിയ ചിത്രം എന്ന നേട്ടവും വലിമൈയ്ക്ക് സ്വന്തമാണ്.

തമിഴ്‌നാട്ടിലെ വിതരണാവകാശം കൊണ്ടുമാത്രം 62 കോടി രൂപയാണ് ചിത്രം നേടിയിരുന്നത്. കേരളത്തിൽ നിന്ന് 3.5 കോടിയും കർണ്ണാടകയിൽ നിന്ന് 5.5 കോടിയുമാണ് ഈയിനത്തിൽ ലഭിച്ചത്. ഹിന്ദി പതിപ്പിന് 2 കോടിയും വിദേശ മാർക്കറ്റുകളിലെ വിതരണാവകാശത്തിന് മറ്റൊരു 16 കോടിയും ലഭിച്ചിരുന്നു. റീലീസിന് മുൻപ് ലഭിച്ച ടേബിൾ പ്രോഫിറ്റ് 11 കോടിയായിരുന്നു.

എച്ച്. വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോ സ് ചെയ്യുന്ന ചിത്രം ഇ ഫോർ എന്റർടെയിൻമെന്റ്‌സാണ് കേരളത്തിലെത്തിക്കുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിട്ടുള്ളത്. മലയാളി താരമായ ദിനേശും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.