തിരുവനന്തപുരത്ത് തിരുവല്ലം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന പ്രതി മരിച്ചു. ജഡ്ജിക്കുന്ന് സ്വദേശി സുരേഷാണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മരണവിവരം പുറത്തുവന്നതിനു പിന്നാലെ കസ്റ്റഡി മരണമാണെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.
ഇന്നലെ രാത്രി എട്ടരയോടെയാണ് ദമ്പതികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ 9 മണിയോടെ സുരേഷിന് ദേഹാസ്വസ്ഥ്യവും തളര്‍ച്ചയും ഉണ്ടാവുകയും, ആദ്യം പൂന്തുറ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് പോകും വഴി ആരോഗ്യനില വഷളായതിനാല്‍ അനന്തപുരി സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, സുരേഷിനെ രക്ഷിക്കാനായില്ല. പല ക്രിമിനല്‍ കേസുകളിലും നേരത്തെ പ്രതിയായിരുന്നു സുരേഷ്.

