വിജയം തുടരാന്‍ ഇന്ത്യ; ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനം ഇന്ന്‌

ധര്‍മശാല: രണ്ടാം പരമ്പര വിജയം സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം ആണ് നേരത്തെ സ്വന്തമാക്കിയിരുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ആദ്യ മത്സരത്തില്‍ ദസുന്‍ ഷനകയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കയെ 62 റണ്‍സിന് പരാജയപ്പെടുത്തുകയായിരുന്നു. ആതിഥേയരായ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ ഇനി ഒരു വിജയം കൂടി വേണം.