കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലുമായി ന്യൂനമർദം രൂപം കൊണ്ടതോടെയാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ഞായറാഴ്ച്ച ചക്രവാതചുഴി രൂപപ്പെടുമെന്നും തുടർന്ന് ഇത് ശക്തി പ്രാപിച്ചു തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ പ്രവചനം. മാർച്ച് 2,3 തീയതികളിൽ തെക്കൻ കേരളത്തിൽ മഴ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദം ശ്രീലങ്ക ഭാഗത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മാർച്ച് 2,3 തീയതികളിൽ തെക്കൻ കേരളത്തിൽ മഴ സാധ്യതയെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
27-02-2022 മുതൽ 28-02-2022 വരെ ആൻഡമാൻ തീരത്തും തെക്ക് – കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40-50 കിലോ മീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 60 കിലോ മീറ്റർ വേഗത്തിലും ശക്തമായ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 01-03-2022 നു തെക്ക് പടിഞ്ഞാറൻ – തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടയിൽ മണിക്കൂറിൽ 40-50 കിലോ മീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 60 കിലോ മീറ്റർ വേഗത്തിലും ശക്തമായ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

