ശരീരഭാരം കുറയ്ക്കാനും ദഹന പ്രശ്‌നങ്ങൾ അകറ്റാനും ഓറഞ്ച് തൊലി; ആരോഗ്യ ഗുണങ്ങൾ അറിയാം

ഓറഞ്ച് കഴിക്കാറുണ്ടെങ്കിലും ഓറഞ്ച് തൊലിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. അമിതവണ്ണം, കൊളസ്ട്രോൾ, ശ്വസന പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയാണ് ഓറഞ്ച് തൊലി. രോഗപ്രതിരോധശേഷി കൈവരിക്കാനും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്. ഓറഞ്ചിന്റെ തൊലിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അയൺ, സിങ്ക്, മെഗ്‌നീഷ്യം, കോപ്പർ , നാരുകൾ, പ്രോട്ടീൻ, സിട്രസ് ഓയിൽ എന്നിവയും ഓറഞ്ച് തൊലിയിലുണ്ട്.

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഹെസ്പെരിഡിൻ എന്ന മൂലകം ഓറഞ്ചിന്റെ തൊലിയിൽ ധാരാളമുണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹന പ്രശ്‌നങ്ങൾ കുറയ്ക്കാനും ഓറഞ്ച് തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റി ഉള്ളവർക്കും ഈ വെള്ളം കുടിക്കാം.

ശ്വാസംമുട്ടൽ ഉൾപ്പടെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾക്കും ഓറഞ്ചിന്റെ തൊലി ഉത്തമമാണ്. സൗന്ദര്യ സംരക്ഷണത്തിനും ഓറഞ്ച് തൊലി സഹായിക്കും.