ഇന്ന് നാം കൂടുതലായും ഉപയോഗിക്കുന്നത് ഡിജിറ്റല്‍ പേയ്‌മെന്റുകളാണ്. ഓരോ തവണയും യുപിഐ, ഗൂഗിള്‍ പേ അല്ലെങ്കില്‍ പേടിഎം വഴി പേയ്മെന്റിനായി ലോഗിന്‍ ചെയ്യുമ്പോള്‍, നമ്മുടെ ഫോണും കമ്പ്യൂട്ടറും ഹാക്ക് ചെയ്യാന്‍ മറുവശത്ത് ഒരാള്‍ കാത്തിരിക്കുന്നുണ്ടാവും. നമ്മുടെ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഇത്തരം സുരക്ഷാ കാര്യങ്ങളില്‍ നാം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓരോ ആപ്പിനും വ്യത്യസ്തവും ശക്തവുമായ പാസ്വേഡുകള്‍ ഉണ്ടായിരിക്കേണ്ടതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
സൈബര്‍ ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുള്ള, കൂടുതല്‍ ആളുകളും ഉപയോഗിക്കുന്ന ഏറ്റവും ദുര്‍ബലമായ ചില പാസ്വേഡുകള്‍ നോക്കാം…
123456
123456789
12345
qwerty
password
12345678
111111
123123
1234567890
1234567
ഇത്തരത്തില്‍ സമാനമായ പാസ്വേഡുകളാണ് നിങ്ങളുടേതെങ്കില്‍ സൈബര്‍ ആക്രമണം ഒഴിവാക്കാന്‍ ഉടന്‍ തന്നെ അവ മാറ്റുന്നതാവും ഉചിതം.

