കാണാൻ ചെറുതെങ്കിലും ആരോഗ്യ ഗുണത്തിൽ ഏറെ മുന്നിൽ; ഉണക്ക മുന്തിരി നിസാരക്കാരനല്ല

ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഉണക്ക മുന്തിരി. ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് ഒട്ടേറെ ആരോഗ്യഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കും. ഉണക്കമുന്തിരി ശരിയായ വിധത്തിൽ കഴിച്ചാൽ മാത്രമേ അതിന്റെ ഗുണം പൂർണ്ണമായും ലഭിക്കൂ. ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുകയും കാഴ്ച്ചശക്തിയും പ്രതിരോധ ശക്തിയും വർധിക്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാൻ ഉണക്കമുന്തിരി സഹായിക്കും. നാരുകളായി സമ്പന്നമായ ഉണക്കമുന്തിരി കുതിർത്ത ശേഷം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ഇത് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയേറെ മികച്ചതാണ്. കാഴ്ചശക്തി അൽപ്പം കുറവുള്ളവർ ഉണക്കമുന്തിരി കുതിർത്തത് കഴിക്കണം.

കുതിർത്ത ഉണക്കമുന്തിരിയിൽ പോളിഫിനോളിക് ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും. കുതിർത്ത ഉണക്കമുന്തിരിയിൽ ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുതിർത്തു കഴിയ്ക്കുന്നതിലൂടെ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. അതിനാൽ ചൂട് ശരീരപ്രകൃതി ഉള്ളവർ കുതിർത്ത ഉണക്കമുന്തിരി കഴിയ്ക്കുന്നത് മികച്ചതാണ്.