മലയാള ചിത്രം ദൃശ്യം 2 ഹിന്ദി റിമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു. മുംബൈയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ‘ദൃശ്യം’ ആദ്യ ഭാഗം ഹിന്ദിയിൽ വലിയ വിജയം നേടിയിരുന്നു. അജയ് ദേവ്ഗൺ ആണ് ചിത്രത്തിലെ നായകൻ.
അഭിഷേക് പതകാണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രിയ ശരൺ തബു, ഇഷിത് ദത്ത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഷൂട്ടിംഗിന്റെ ചിത്രങ്ങൾ അജയ് ദേവ്ഗൺ സാമൂഹ്യ മാദ്ധ്യമങ്ങളൂടെ പങ്കുവെച്ചിട്ടുണ്ട്. തന്റെ കുടുംബത്തെ വിജയ്‌യ്ക്ക് വീണ്ടും രക്ഷിക്കാനാകുമോ എന്ന ക്യാപ്ഷനോടെയാണ് അജയ് ദേവ്ഗൺ ചിത്രങ്ങൾ പങ്കുവെച്ചത്.
മലയാളം, തെലുങ്ക്, കന്നഡ പതിപ്പുകൾക്ക് പിന്നാലെയാണ് ഇപ്പോൾ ‘ദൃശ്യം’ രണ്ടാം ഭാഗം ഹിന്ദിയിലും ഒരുങ്ങുന്നത്. ദൃശ്യത്തിന്റെ ആദ്യഭാഗം ഹിന്ദിയിൽ സംവിധാനം ചെയ്ത നിഷികാന്ത് കാമത്തായിരുന്നു. 2020 ൽ ഇദ്ദേഹം അന്തരിച്ചു. തുടർന്നാണ് അഭിഷേക് പതക് ചിത്രത്തിന്റെ സംവിധായകനായത്.

