തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവിൽ നിയമം വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഏകീകൃത സിവിൽ നിയമം ബിജെപിയുടെ രഹസ്യ അജൻഡയല്ലെന്നും പരസ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത നിയമത്തിന്റെ ലക്ഷ്യം എല്ലാ വിഭാഗങ്ങൾക്കും തുല്യപരിഗണന നൽകുകയാണ്. കെഎസ്ഇബിയിലെ അഴിമതി സംബന്ധിച്ച വാർത്തകളോടും അദ്ദേഹം പ്രതികരിച്ചു.
കെഎസ്ഇബിയിലെ ചെറിയ അഴിമതി മാത്രമാണ് പുറത്തുവന്നത്. സിഐടിയുവിന്റെ ഇടപെടൽ മാഫിയാ സംഘത്തെപ്പോലെയാണെന്നും മന്ത്രിയെ നോക്കുകുത്തിയാക്കി സിഐടിയുവാണ് ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

