തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് അനുവദിച്ച വര്‍ക്ക് ഫ്രം ഹോം സംവിധാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ബുധനാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.
രോഗബാധിതര്‍, ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നീ വിഭാഗങ്ങള്‍ക്കായിരുന്നു കൊവിഡ് മൂന്നാം ഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. കൊവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇളവുകള്‍ പിന്‍വലിച്ചത്.

