കുട്ടികളെ ആരോഗ്യം മെച്ചപ്പെടുത്താം; ഈ പോഷക ഘടകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

കുട്ടികൾക്ക് എപ്പോഴും പോഷക ഘടകങ്ങൾ നിറഞ്ഞ ഭക്ഷണമാണ് നൽകേണ്ടത്. കുട്ടികളെ ആരോഗ്യം മെച്ചപ്പെടുത്താൻ പോഷകഘടങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കണം. കുട്ടികൾക്കും കൗമാരക്കാർക്കും ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങൾ ഏതൊക്കെയാണെന്നറിയാം.

എല്ലുകൾക്കും പല്ലുകൾക്ക് ബലം നൽകുന്ന പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് കാത്സ്യം. കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ ദൈനംദിന ഭക്ഷണത്തിൽ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ നൽകേണ്ടതാണ്. പാൽ ഉൽപന്നങ്ങൾ, പച്ച ഇലക്കറികൾ തുടങ്ങിയവയിലും കാത്സ്യം അടങ്ങിയിട്ടുണ്ട്.

ഫൈബർ സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ വിറ്റാമിൻ ഇ, വിറ്റാമിൻ സി, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ടാകും. ഫൈബർ കുട്ടികളിൽ ദഹന പ്രക്രിയ മെച്ചപ്പെടുത്തും. ബ്രൊക്കോളി, അവോക്കാഡോ, ഓട്സ്, ബീൻസ് എന്നിവ ഫൈബറിന്റെ മികച്ച ഉറവിടങ്ങളാണ്. വിറ്റാമിൻ ഡി എല്ലുകളെ ആരോഗ്യകരമായി നിലനിർത്തും. കുട്ടികളിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഫൈബർ സഹായിക്കും.

കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് ഇരുമ്പ്. അതിനാൽ തന്നെ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കേണ്ടതാണ്. ബലമുള്ള അസ്ഥികൾ ഉണ്ടാകുന്നതിന് ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. അതുപോലെ തന്നെ, കുട്ടികൾക്കും കൗമാരക്കാർക്കും ആരോഗ്യകരമായ വളർച്ച കൈവരിക്കാൻ ആവശ്യമായ മറ്റ് വിറ്റാമിനുകളും ധാതുക്കളും ഉണ്ട്.