ഗുജറാത്തിലെ സമുദ്രാതിർത്തിയിൽ നിന്ന് 11 പാകിസ്താൻ ബോട്ടുകൾ പിടികൂടി; തെരച്ചിൽ ആരംഭിച്ച് ബിഎസ്എഫ്

അഹമ്മദാബാദ്: ഗുജറാത്തിലെ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി. കച്ചിലെ സമുദ്രാതിർത്തിയിൽ നിന്നാണ് 11 പാക് ബോട്ടുകൾ പിടിച്ചെടുത്തത്. ബിഎസ്എഫ് നടത്തിയ തെരച്ചിലിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്.

ചതുപ്പ് നിലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള അന്വേഷണം ബിഎസ്എഫ് ആരംഭിച്ചു. പാക് സ്വദേശികളാണ് ഇവരെന്നാണ് വിലയിരുത്തൽ.

ഡ്രോണുകളുടെ സഹായത്തോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടെത്തിയത്. ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രവേശന വിലക്കുള്ള മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.