ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനം നിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

യൂറോപ്പിലെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമ സേവനങ്ങള്‍ അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി മെറ്റ. മെറ്റയുടെ സേവനങ്ങളെല്ലാം യൂറോപ്പിലും അമേരിക്കയിലും നിരവധി നിയമ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

നിയമപ്രശ്‌നങ്ങള്‍ കൂടിയാല്‍ ചില രാജ്യങ്ങളില്‍ ഇവയുടെ സേവനം നിര്‍ത്തേണ്ടി വരുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കമ്പനി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.