കുറച്ചെങ്കിലും നാണം ഉണ്ടോ; സാനിയ അയ്യപ്പന്റെ നൃത്ത വീഡിയോയ്‌ക്കെതിരെ വിമർശനം, ചുട്ട മറുപടിയുമായി താരം

യുവതാരം സാനിയ അയ്യപ്പന്റെ നൃത്ത വീഡിയോയ്‌ക്കെതിരെ വിമർശനം. ബിക്കിനി ധരിച്ചു കൊണ്ട് ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗെഗരിയാ’നിലെ ‘ഡൂബേ’ എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന വീഡിയോക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. വർക്കല ബീച്ചിലെ അവധിയാഘോഷത്തിനിടെ പകർത്തിയ ഗ്ലാമറസ് വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം പങ്കുവെച്ചത്. ബിക്കിനി ധരിച്ചുള്ള ഒരു ഫോട്ടോയും അതേ വസ്ത്രമണിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോയുമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ താരത്തെ വിമർശിച്ചു കൊണ്ടുള്ള കമന്റുകൾ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുകയായിരുന്നു.

‘കുറച്ചെങ്കിലും നാണം ഉണ്ടോ, നാട്ടുകാർക്ക് കുളി സീൻ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകൾ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല’, എന്നാാണ് പോസ്റ്റിന് താഴെയുള്ള കമന്റ്. എന്നാൽ ഇതിന് താരം നൽകിയ മറുപടിയും ശ്രദ്ധ നേടി. ‘അയ്യോ നാണം എന്താ ചേട്ടാ’ എന്നാണ് സാനിയ കമന്റിന് നൽകിയ മറുപടി. നിരവധി പേർ താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

https://www.instagram.com/reel/CZlcijelrWF/?utm_source=ig_embed&ig_rid=87015ba6