മഥുര: അതിവേഗ യാത്രക്ക് സില്‍വര്‍ ലൈന്‍ തന്നെ വേണമെന്നില്ലെന്ന് ശശി തരൂര്‍ എംപി. മുഖ്യമന്ത്രിയുടെ വികസന ആവശ്യം താന്‍ മനസ്സിലാകുന്നുണ്ട്, എന്നാല്‍ വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലാവാന്‍ അനുയോജ്യമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കുന്ന രീതിയില്‍ തീവണ്ടിപ്പാതകള്‍ വികസിപ്പിക്കണം. ഇതിനായി കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണം. സില്‍വര്‍ ലൈന്‍ പദ്ധതിയെ താന്‍ ഒരുഘട്ടത്തിലും അനുകൂലിച്ചിട്ടില്ലെന്നും തന്റെ നിലപാടിനെ മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്നായിരുന്നു തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

