ലതാ മങ്കേഷ്‌കർ അവസാനമായി പാടിയത് അംബാനി കുടുംബത്തിന് വേണ്ടി

ഏഴുപതിറ്റാണ്ടിലധികം നീണ്ട സംഗീത ജീവിതം അവസാനിപ്പിച്ച് ലതാ മങ്കേഷ്‌കർ വിടവാങ്ങിയത് സംഗീത ലോകത്തിന് തീരാനഷ്ടമായിരിക്കുകയാണ്. ശ്രുതി മധുരമായ ശബ്ദത്തിൽ നാൽപതിനായിരത്തിലധികം പാട്ടുകൾ വിവിധ ഭാഷകൾക്കായി ലതാ മങ്കേഷ്‌കർ പാടിയിട്ടുണ്ട്. ഒരു ഗായത്രി മന്ത്രമായിരുന്നു ലത മങ്കേഷ്‌കർ അവസാനമായി പാടി റെക്കോർഡ് ചെയ്ത ഗാനം. അംബാനി കുടുംബത്തിന് വേണ്ടിയായിരുന്നു ഈ റെക്കോർഡിംഗ്. മുംബൈയിലെ സ്റ്റുഡിയോയിൽ വച്ചാണ് ഗായത്രി മന്ത്രം റെക്കോർഡ് ചെയ്തത്.

മുകേഷ് അംബാനിയുടെയുടെ മകൾ ഇഷയുടെ വിവാഹ ചടങ്ങിൽ ഈ മന്ത്രം മുഴങ്ങുകയും ചെയ്തിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹ ചടങ്ങിന് വേണ്ടി ലത മങ്കേഷ്‌ക്കർ അയച്ചു നൽകിയ അഭിനന്ദന സന്ദേശത്തിൽ ഈ ഗായത്രി മന്ത്രവും പാടി അയച്ചു നൽകുക ആയിരുന്നുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2018 ഡിസംബർ 12 നായിരുന്നു ഇഷാ അംബാനിയുടെ വിവാഹം. അന്ന് അനാരോഗ്യം കാരണം ലതാ മങ്കേഷ്‌ക്ക്‌റിന് ഇഷയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നായിരുന്നു ഇരുവർക്കുമായി ലതാമങ്കേഷ്‌കർ ഗായത്രി മന്ത്രം ആലപിച്ചത്.