രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് സാക്ഷിയാകാന്‍ തലസ്ഥാന നഗരി ഒരുങ്ങുന്നു. മൂന്ന് സ്റ്റേഡിയങ്ങളുള്ള നഗരം എന്ന നിലയിലാണ് തിരുവനന്തപുരത്തിന് മത്സരം അനുവദിച്ചത്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, തുമ്പ സെന്റ് സേവ്യേഴ്‌സ്, മംഗലപുരം സ്റ്റേഡിയം എന്നിവിടങ്ങളിലാകും മത്സരങ്ങള്‍ നടക്കുക .ആന്ധ്ര, രാജസ്ഥാന്‍, സര്‍വ്വീസസ്, ഉത്തരാഖണ്ഡ് എന്നീ ടീമുകളാണ് തിരുവനന്തപുരത്ത് കളിക്കാനായി എത്തുക.

