തിരുവന്തപുരം: ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോടതികള്‍ തടസ്സപ്പെടുത്തുന്നുവെന്ന വിമര്‍ശനവുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. കോടതി നിയോഗിച്ച എക്‌സപേര്‍ട്ട് കമ്മറ്റികളുടെ പ്രവര്‍ത്തനം ശരിയാണോ എന്ന് കോടതി തന്നെ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
കോടതികള്‍ ദന്തഗോപുരങ്ങളല്ല. സ്ഥായിയായി നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കണം. കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ചിലത് ബോധ്യപ്പെടുന്നുണ്ട്. എന്നാല്‍ മറ്റ് ചിലത് ബോധ്യപ്പെടുന്നില്ല. എക്‌സിക്യൂട്ടീവ് ചെയ്തതിനെക്കാള്‍ എന്താണ് കോടതി ഇടപെടലിലൂടെ ചെയ്തതെന്ന് വിലയിരുത്തണം. അഴിമതി തടയണമെന്ന കാര്യത്തില്‍ കോടതിയെക്കാള്‍ താല്‍പര്യം സര്‍ക്കാരിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

