തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2019 ഡിസംബറില്‍ തത്വത്തില്‍ അനുമതി ലഭിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രധനമന്ത്രിയുടെ കത്തുകളുമായി ധനമന്ത്രി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് മറുപടി നല്‍കി.
തത്വത്തില്‍ അംഗീകാരമില്ലാതെ ഇത്രയും വലിയ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല. പാര്‍ലമെന്റില്‍ നിന്ന് ഉണ്ടായത് സാധാരണ മറുപടിയാണെന്നും പ്രതിപക്ഷത്തെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ തെറ്റിദ്ധാരണ പരത്തരുതെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
‘വന്ദേഭാരതില്‍’ ബി ജെ പി നേതാക്കള്‍ക്കുള്ള സംശയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇല്ലാത്തത് വൈരുദ്ധ്യമാണെന്നും മന്ത്രി ആരോപിച്ചു.

