ന്യൂഡല്‍ഹി: ഭൂമി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഓരോ ഭൂമിക്കും 14 അക്ക ഐഡി നല്‍കുന്ന യുണീക് ലാന്‍ഡ് പാഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഭൂമിയുടെ ആധാര്‍) എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര ബജറ്റില്‍ വെച്ചിട്ടുണ്ട്.
ഭൂരേഖകള്‍ ഡിജിറ്റലാക്കുന്നതിലും, ഭൂമാഫിയകളെ തടയിടാനും ഇതുവഴി എളുപ്പത്തില്‍ സാധിക്കും. രാജ്യത്തെല്ലായിടത്തുമുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുകയാണ് പ്രധാന ലക്ഷ്യം. യുഎല്‍പിഐഎന്‍ ഓരോ ഭൂമിക്കും വ്യത്യസ്തമായിരിക്കും.
ഇത്തരം പദ്ധതിയിലൂടെ ഓരോരുത്തരുടെയും കൈവശമുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണം, പ്ലാന്‍ മുതലായവ അടങ്ങുന്ന രേഖകള്‍ ആധാര്‍ കാര്‍ഡില്‍ എന്ന പോലെ തന്നെ ലഭിക്കും.

