ആരോഗ്യ നിലയില്‍ പുരോഗതി; വാവാ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

കോട്ടയം: പാമ്പുകടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിനെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതോടെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. 48 മണിക്കൂര്‍ ഐസിയു നിരീക്ഷണത്തിലായിരിക്കും. അഹേത്തിന് സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ട്. ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു.

നീലംപേരൂര്‍ വെച്ച് കഴിഞ്ഞ ദിവസമാണ് പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ പാമ്പ് വാവാ സുരേഷിന്റെ തുടയില്‍ കടിച്ചത്. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ.