ബജറ്റ് 2022: ഇന്ത്യ വളര്‍ച്ചയുടെ പാതയിലെന്ന് കേന്ദ്ര സാമ്പത്തിക സര്‍വ്വെ

ന്യൂഡല്‍ഹി: 2022 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സാമ്പത്തിക ബജറ്റ് നാളെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സ്ഥിതിവിവര കണക്ക് അനുബന്ധം സഹിതം പ്രിന്‍സിപ്പല്‍ എക്കണോമിക് അഡൈ്വസറുടെ നേതൃത്വത്തില്‍ തയ്യറാക്കിയ സാമ്പത്തിക സര്‍വ്വെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

എട്ട് മുതല്‍ 8.5 ശതമാനം വരെ ജിഡിപിയില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് സാമ്പത്തിക സര്‍വ്വെ പ്രവചനം. 2022 നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 9.2 ശതമാനമാകുമെന്നാണ് പ്രതീക്ഷ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കൃഷിയും അനുബന്ധ മേഖലകളും 3.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സേവന മേഖല 8.2 ശതമാനം വളര്‍ച്ചയിലെത്തുമെന്നും സര്‍വ്വെ കണക്കാക്കുന്നു.