യൂട്യൂബ് വീഡിയോകള്‍ എളുപ്പം ഡൗണ്‍ലോഡ് ചെയ്യണോ?

ഇന്ത്യയടക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ യൂട്യൂബ് ഡൗണ്‍ലോഡ് ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്. നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം എന്നതാണ് ഇവിടെ പറയുന്നത്.

ആദ്യം യൂട്യൂബില്‍ വീഡിയോ തുറന്ന് വീഡിയോയ്ക്ക് തൊട്ട് താഴെയുള്ള ഡൗണ്‍ലോഡ് ബട്ടണില്‍ ടാപ്പ് ചെയ്യണം. വീഡിയോകള്‍ ഡിവൈസില്‍ എന്‍ക്രിപ്റ്റ് ചെയ്ത് സ്റ്റോര്‍ ചെയ്തിരിക്കുന്നതിനാല്‍ യൂട്യൂബ് ആപ്പില്‍ മാത്രമേ കാണാന്‍ കഴിയൂ. ആപ്പില്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മറ്റൊരു വഴി കൂടിയുണ്ട്.

നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ യൂട്യൂബ് ആപ്പ് തുറന്ന് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വീഡിയോ തിരയുക.

യൂട്യൂബ് ഇപ്പോള്‍ വീഡിയോയുടെ പ്രിവ്യൂ കാണിക്കും.

പ്രിവ്യൂവില്‍ വീഡിയോയുടെ ചുവടെ ദൃശ്യമാകുന്ന മൂന്ന് ഡോട്ട് ബട്ടണില്‍ ( ഹാംബര്‍ഗര്‍ ഐക്കണില്‍ ) ടാപ്പ് ചെയ്യുക.

തുറന്ന് വരുന്ന ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ഒരു ഡൗണ്‍ലോഡ് വീഡിയോ ഓപ്ഷന്‍ കാണാന്‍ കഴിയും.

ഡൗണ്‍ലോഡ് വീഡിയോ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇതോടെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യപ്പെടും.

ആപ്പിന്റെ ലൈബ്രറി വിഭാഗത്തിലെ ഡൗണ്‍ലോഡ് സെക്ഷനില്‍ ഈ വീഡിയോ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

എന്നാല്‍, ഹൈ ക്വാളിറ്റി വീഡിയോകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ യൂട്യൂബില്‍ യൂസേഴ്‌സിന് സാധിക്കില്ല. ഇതിന് കമ്പനിയുടെ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ എടുക്കേണ്ടി വരും. ഇത് 720പി, 1080പി എന്നിവയുള്‍പ്പെടെ രണ്ട് ഡൗണ്‍ലോഡ് ഓപ്ഷനുകളും നല്‍കും. യൂട്യൂബിന്റെ ഫ്രീ വേര്‍ഷനില്‍ 144പി, 360പി എന്നീ ഓപ്ഷനുകളില്‍ മാത്രമാണ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. ബ്രൗസറില്‍ യൂട്യൂബ് യൂസ് ചെയ്യുന്നവര്‍ക്കും ഡൗണ്‍ലോഡ് ഓപ്ഷന്‍ ലഭ്യമാണ്. പക്ഷെ യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ഇത് കാണാന്‍ കഴിയുകയുള്ളൂ.