ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്ക്‌ പ്രധാനമന്ത്രിയുടെ കത്ത്; നന്ദി അറിയിച്ച് റോഡ്‌സും ഗെയിലും

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ഇന്ത്യന്‍ സംസ്‌കാരം പിന്തുടരുന്ന കുറച്ചുപേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നേരിട്ട് കത്തയച്ചിരുന്നു.
മോദി തനിക്കയച്ച കത്ത് പങ്കുവച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സ്.

ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും ആഘോഷങ്ങളുടെയും കടുത്ത ആരാധകനായ ജോണ്ടി ഇടക്കിടെ ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്. 2015ല്‍ കുടുബവുമായി ഇന്ത്യ സന്ദര്‍ശിക്കവെയാണ് ഭാര്യ ജോണ്ടിക്കും ഭാര്യ മെലാനിക്കും മുംബൈയില്‍ വെച്ച് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ഇന്ത്യയില്‍ വച്ച് ജനിച്ചതിനാല്‍ ജോണ്ടി മകള്‍ക്ക് ഇന്ത്യയെന്നായിരുന്നു പേരിട്ടത്. ‘റോഡ്സ് ഇന്ത്യയുമായുള്ള ബന്ധം പലപ്പോഴാണ് വ്യക്തമാക്കിയതാണ്. തന്റെ മകള്‍ക്ക് ‘ഇന്ത്യ’ എന്ന് പേരിട്ട ജോണ്ടി റോഡ്സും ഇന്ത്യയും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളത്’ എന്നാണ് പ്രധാന മന്ത്രി ജോണ്ടിക്കയച്ച കത്തില്‍ പരാമര്‍ശിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ താരം ക്രിസ് ഗെയ്ലിനും മോദി കത്തയച്ചിരുന്നു.
ദീര്‍ഘകാലമായി ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഒരാളാണ് ഗെയ്ല്‍. ഐപിഎല്ലിനായി നിരവധി തവണ ഇന്ത്യയിലെത്തിയ വ്യക്തിയാണ് അദ്ദേഹം.